Single Blog

"എന്റെ സ്വപ്നങ്ങളിൽ ഒരു പൊൻ തുവൽകൂടി “

ജീവിതമെന്ന എന്റെ അദ്ധ്യാപകൻ കഴിഞ്ഞ കുറെ കാലങ്ങളായി എന്നോട് ആരംഭിക്കുവാൻ പറഞ്ഞിരുന്ന ചിന്തകളിലൊന്നുകൂടി ഞാൻ  ആരംഭിക്കുകയാണ്  LAUNMARK GLOBAL FOUNDATION എന്റെ സ്വപ്നങ്ങളിൽ ഒരു പൊൻ തുവൽകൂടി

ജീവിതം നമ്മെ പഠിപ്പിക്കുന്നത് വളരെ വലിയ കാര്യങ്ങളാണ് . കഴിഞ്ഞ 40 വർഷങ്ങൾ എന്റെ ജീവിതമായിരുന്നു എന്റെ അദ്ധ്യാപകൻ അദ്ധ്യാപകൻ എന്നെ പലതും  പഠിപ്പിച്ചു 


ഞാൻ ചെറുപ്പകാലത്തു എന്റെ പിതാവിന്റെ പെയിന്റിംഗ്  കോൺട്രാക്റ്റിംഗ്   വലിയ വിജയമാകുന്നതും പിൽക്കാലത്തു അതു വമ്പൻ പരാജയമാകുന്നതും  അതോടെ കയ്യിൽ നയാപൈസ ഇല്ലാത്ത കാലത്തു സമ്പത്തു കാലത്തു കൂടെയുണ്ടായിരുന്നവർ നമ്മളെ വിട്ടകലുന്നതും  ഒരു ഗതിയില്ലാത്തവനെ  കാണുന്ന മുഖത്തോടുകൂടി  അകറ്റിനിർത്തുന്നതും കണ്ടു വളർന്ന എന്റെ മനസ്സിൽ അവഗണനയെന്താണെന്നും അതിലൂടെ ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളും ഒരു പരിധിവരെ എനിക്ക് അനുഭവപെട്ടിട്ടുള്ളതാണ് 


 പഠനകാലത്തു നല്ല ഒരു യൂണിഫോം വാങ്ങുവാനോ നല്ല ബാഗു വാങ്ങുവാനോ നല്ല രീതിയിൽ പഠിക്കുവാനോ എനിക്ക് സാധിച്ചിട്ടില്ല അതിലുപരി മറ്റുള്ളവർ അധികം ഉപയോഗിക്കാത്ത നല്ല നല്ല വസ്ത്രങ്ങൾ നൽകുമ്പോൾ വളരെ സന്തോഷത്തോടുകൂടി അതിട്ടു കൊണ്ട് മറ്റുള്ളവരുടെ മുൻപിൽ പോകുമ്പോൾ എനിക്കുണ്ടാകുന്ന സന്തോഷം വളരെ വലുതായിരുന്നു കാരണം പുതിയത് വാങ്ങുവാനുള്ള കഴിവില്ലാത്ത എനിക്ക് അത് വലിയ സന്തോഷമാണ് നൽകിയിരുന്നത് 


പലപ്പോഴെല്ലാം എനിക്ക് പകമാകുന്നതിലും വലിയ ഉടുപ്പുകളാണ് ലഭിക്കാറുള്ളത് എങ്കിലും  ഞാൻ സന്തോഷവാനായിരുന്നു  കാരണം എന്റെ പല വസ്ത്രങ്ങളും  ചെറുതായെങ്കിലും കീറിയതും തുന്നലുകൾ വിടുന്നമുറക്ക്  അമ്മ  കൈവച്ചു തുന്നിച്ചേർക്കുന്നതുമായ  ഉടുപ്പുകളെ വച്ചു നോക്കുമ്പോൾ എനിക്ക് ഇത് വലിയ മുതൽക്കൂട്ടാണ് 


ഒരു യൂണിഫോം മാത്രം ഉള്ളവന്റെ വികാരങ്ങൾ ഒന്നിൽകൂടുതൽ  യൂണിഫോം ഉള്ളവന് മനസിലാകാത്ത  കാലത്തായിരുന്നു ഞാൻ പഠിച്ചിരുന്നത്  കാരണം ക്ലാസുകൾ കഴിഞ്ഞു വന്നിട്ട് അലക്കിയിടുന്ന യൂണിഫോമുകൾ അടുത്ത ദിവസം പാതി ഉണക്കി  ശരീരത്തു ധരിക്കുമ്പോൾ ഉണ്ടാകുന്ന വലുതല്ലാത്ത  ഒരു ഗന്ധമുണ്ടല്ലോ ? അത്  പലപ്പോഴും  മറ്റുള്ള കുട്ടികൾക്ക് ഒരു ദുർഗന്ധമായിരുന്നു അത് ധരിക്കുമ്പോൾ മറ്റുള്ളവരുടെ  നോട്ടങ്ങളും, മൂക്കിന്റെ വട്ടം  പിടിക്കലും , കുശുകുശുപ്പും എല്ലാം നേരിട്ടവനുണ്ടാകുന്ന ഒരുതരം അപകർഷതാബോധം   ഗണത്തിലുള്ള എല്ലാ കുട്ടികൾക്കും നേരിട്ടിട്ടുണ്ട്  അത് വല്ലാതെ നേരിട്ട ഒരു കുട്ടികാലം എനിക്കുമുണ്ടായിട്ടുണ്ട്  അത് മറക്കാൻ സാധിക്കാറില്ല. പലപ്പോഴും നിറമില്ലാത്ത കുട്ടികാലം ഇപ്പോഴും എന്നെ വേട്ടയാടാറുണ്ട് 


ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം നല്ല യൂണിഫോം അവനു  നൽകുന്ന മനോവിശ്വാസം വലുതാണ് ഒരു യൂണിഫോമുള്ളവനായാലും  അവനു അത് കൃത്യമായി കഴുകി ഉണങ്ങി ദുർഗന്ധത്തിനു  പകരം നല്ല സുഗന്ധത്തോടുകൂടി ധരിക്കുന്ന ഒരു കുട്ടിക്കുണ്ടാകുന്ന ആദ്മവിശ്വാസത്തെ  മറ്റൊരാൾക്ക് അതിന്റെ പേരിൽ തകർക്കുവാൻ സാധിക്കില്ല  അതിനാൽ ഞാൻ എന്റെ പുതിയ സംരംഭം LAUNMARK GLOBAL FOUNDATION എന്ന ചാരിറ്റി സംഘടനയുടെ   പ്രവർത്തനങ്ങൾ  എന്റെ പഠനകാലത്തു  നേരിട്ട അതേ പ്രശ്നങ്ങൾ കാലഘട്ടത്തിൽ ഏതെങ്കിലും കുട്ടികൾ അനുഭവിക്കുന്നുണ്ടോ എന്ന് ആരായുകയും അവക്കുള്ള ഒരു ചെറിയ  പരിഹാരവുമായാണ് ഇത് 

പ്രവർത്തനം ആരംഭിക്കുവാൻ പോകുന്നത് 


ഞങ്ങളുടെ ചാരിറ്റി സംഘടനയുടെ ആദ്യ സ്റ്റെപ്പായി 1 ആം ക്ലാസ്സുമുതൽ 12 ആം ക്ലാസു വരെ പഠിക്കുന്ന നിർധനരായ ഏതൊരു കുട്ടിക്കും  അവരുടെ യൂണിഫോമുകൾ ഞങ്ങളുടെ സംഘടന നിർദേശിക്കുന്ന പിക്കപ്പ് പോയിന്റുകളിൽ നൽകുക ഞങ്ങളുടെ വാളന്റിയർമാർ അവ അർഹതപ്പെട്ടവർക്ക് ഫ്രീയായി  വാഷ് ചെയ്തു, ഉണക്കി, അയൺ ചെയ്തു നൽകുന്നതാണ് നിലവിൽ സേവനം ആലപ്പുഴ ജില്ലയിൽ ഞങ്ങൾ ആരംഭിക്കുകയാണ് 

നിങ്ങളുടെ എല്ലാ പ്രാത്ഥനയും സഹകരണവും ഉണ്ടാകും എന്ന പ്രതീക്ഷയോടുകൂടി 

ജോബി കെ എം  

Comments

  1. Jul 22 2022 At 2.23 PM

    I can help you

Leave a Comment

Recent posts