Donation

Financial Help for Helen Rajaram Semester fees

65.5%
  • Raised: ₹4000
  • Goal: ₹45000
  • Donar:2

From,

Helen Rajaram (Student)

St Joseph's College 36, Langford Rd.

Bangalore, Karnataka,560027.

Helen Contact number :7559XXXXXX.

My Mother contact Number 7736XXXXXX.


To,

The Respected K M Joby Sir,

Launmark India Pvt Ltd.


Sir,എൻറെ പേര് ഹെലൻ രാജാറാം.ഞാൻ journalism ഡിഗ്രി കഴിഞ്ഞ് ഇപ്പോൾ ബാംഗ്ലൂർ St Joseph's College il  MA Public Relation Course നു പഠിക്കുന്നു .സാർ  എൻറെ last Semester ഫീസ് ആയ 95,000 രൂപ അടക്കാത്തതും മൂലം കോളേജിൽ നിന്ന് എനിക്ക് ഹാൾടിക്കറ്റ് ലഭിക്കുകയോ എനിക്ക് Final exam എഴുതാനോ സാധിക്കാത്ത ഒരു അവസ്ഥയിലാണ് ഞാൻ ഏഴുത്ത് അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നത്. സർ  ആകെ 50,000 രൂപയാണ്  എൻറെ ഫീസ് അടയ്ക്കുവാൻ  അച്ഛനും അമ്മയ്ക്കും ഇതുവരെ സ്വരൂപിക്കാൻ കഴിഞ്ഞിട്ടുള്ളത്. ബാക്കി 45000 രൂപ കൂടി കിട്ടിയാൽ മാത്രമേ ഫീസ് അടയ്ക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് Sir ഞങ്ങൾ അടിയന്തരമായി അങ്ങേയ്ക്ക് എഴുത്ത് സമർപ്പിക്കുന്നത്.സർ മാസം July 21 th Thursday എൻറെ Viva exam നടക്കുകയാണ് . 2 days നുള്ളിൽ  college il ഫീസ് അടച്ച്  Halltick കിട്ടിയാൽ മാത്രമേ എനിക്ക് Viva attend ചെയ്യുവാൻ  സാധിക്കുകയുള്ളൂ. അതിനുശേഷം എൻറെ  Final exam ആരംഭിക്കുകയാണ്. .മുൻ Semester Result പോലും Hide ചെയ്യപ്പെട്ടിരിക്കുകയാണ് . എൻറെ പഠനം പൂർത്തിയാക്കുവാൻ എൻറെ ബാലൻസ് ഫീസ് 45000 രൂപ അടക്കുവാൻ അങ്ങയിൽ നിന്നും സഹായം ലഭിക്കണമെയെന്ന് ദൈവത്തിനോട് പ്രാർത്ഥിച്ചുകൊണ്ട് എഴുത്ത് അങ്ങയുടെ മുമ്പിൽ ഏറ്റവും വിശ്വസ്തതയോടെ സമർപ്പിക്കുന്നു.


Sir ആദ്യത്തെ വർഷം Parents 1,14,500രൂപ കോളേജിൽ എനിക്ക് ഫീസായി അടക്കുകയും, second Semester il ഞാൻ കോളേജിൽ നിന്നുള്ള Scholorship Exam പാസാവുകയും  കോളേജിൽ നിന്ന് സ്കോളർഷിപ്പ് ലഭിക്കുകയും ചെയ്തതുകൊണ്ട് എനിക്ക് Second Semester ഫീസ് അടയ്ക്കേണ്ടതായി വന്നില്ല.


Sir,എനിക്കും എൻറെ കുടുംബത്തിനും സാറിനെ നേരിട്ട് പരിചയമില്ലെങ്കിലും  സമൂഹമാധ്യമങ്ങളിലൂടെ YouTube channel il   അങ്ങയെ അറിയാൻ സാധിച്ചിട്ടുണ്ട് .അച്ഛനും അമ്മയും 4 മക്കളും അടങ്ങുന്ന ഞങ്ങളുടെ കുടുംബം Trivandrum District il മണക്കാട് വില്ലേജിൽ വാടകയ്ക്ക് താമസിക്കുന്നു.(Tc No 2436/73. Manacaud PO Trivandrum). എനിക്ക് അനിയത്തിയും ഇരട്ടക്കുട്ടികളായ അനിയന്മാരും ആണ് ഉള്ളത് .ഇവർ മൂന്നുപേരും കോളേജ് വിദ്യാർത്ഥികൾ ആണ്.Sir ഞങ്ങൾ 25 വർഷമായി വാടകവീട്ടിൽ താമസിച്ചു പോരുന്നു. അച്ഛനും അമ്മയും  intercaste Merriage ആയതുകൊണ്ട് ബന്ധുക്കൾ ആരും തന്നെ ഞങ്ങളെ സഹായിക്കാനില്ല. 15 വർഷമായി അച്ഛൻ ക്രിസ്തുമതം സ്വീകരിച്ചു,   Family ഇപ്പോൾ Trivandrum PMG Lourdes Forane church ഇടവകാംഗങ്ങൾ ആണ്. സർ അച്ഛൻറെ ചെറിയ ഒരു private ജോലിയുടെ വരുമാനം കൊണ്ടാണ്  ഞങ്ങൾ നാലുപേരുടെയും വിദ്യാഭ്യാസവും വീട്ടു വാടകയും നിത്യ ചെലവുകളും മുന്നോട്ടു കൊണ്ടുപോയിരുന്നത്. സാർ കോവിഡാനന്തരം  അച്ഛൻറെ ജോലിയിൽ കുറവ് വരുകയും  ഞങ്ങളുടെ വിദ്യാഭ്യാസം അച്ഛന് മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥ വന്നുചേർന്നു.Sir എൻറെ PG പഠനം പൂർത്തിയാക്കി ഒരു ജോലി സമ്പാദിച്ച് എൻറെ കുടുംബത്തിന് ഒരു സഹായം ആകുവാൻ എനിക്ക് സാധിക്കും എന്ന വിശ്വാസം കൊണ്ടാണ് ഞാൻ എഴുത്ത് അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നത് . എല്ലാ പ്രതീക്ഷയും തീർന്നു നിൽക്കുന്ന ഞങ്ങളുടെ കുടുംബത്തിൻറെ അവസ്ഥയിൽ എൻറെ വിദ്യാഭ്യാസം പൂർത്തീകരിച്ചു കോളേജ് ഫീസ് അടക്കുവാൻ അങ്ങയുടെ ഭാഗത്തുനിന്നും ദയവുണ്ടായി എന്നെ സഹായിക്കണമേ എന്ന്  അപേക്ഷിക്കുന്നു. Sir യാതൊരു വഴികളും ഇല്ലാതെ മാനസികമായി തകർന്നു നിൽക്കുന്ന ഞങ്ങളുടെ കുടുംബത്തിന് അവസാനത്തെ പ്രതീക്ഷ എന്ന നിലക്കാണ് ഞങ്ങൾ  എഴുത്ത് അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നത്. കോളേജ് ഫീസ് due ആയതിന്റെ കമ്പ്യൂട്ടർ പ്രിൻറും എൻറെ കോളേജ് ID യും ആധാറും എല്ലാം ഞാൻ ഇതിനോടൊപ്പം അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു.


        Sir  അങ്ങ് എന്റെ എഴുത്ത് Consider ചെയ്യണമെന്നും എൻറെ വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ അങ്ങയുടെ ഭാഗത്തുനിന്നും ദയവുണ്ടാകണമെന്ന് ഞാൻ ഒരിക്കൽ കൂടി താഴ്മയോടെ അപേക്ഷിക്കുന്നു.

                Yours Faithfully 

                Helen Rajaram.

Comments

Leave a Comment

Recent posts